ഗുഡ്ഗാവില്‍ വീണ്ടും സംഘര്‍ഷം
ഗുഡ്ഗാവ്: ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്റ് സ്കൂട്ടേഴ്സ് ഇന്ത്യ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലിന് വേദിയായ ഗുഡ്ഗാവില്‍ ജൂലൈ 26 ചൊവ്വാഴ്ചയും സംഘര്‍ഷമുണ്ടായി.
ഗുഡ്ഗാവിലെ ഒരു ആശുപത്രി സന്ദര്‍ശിച്ച ജില്ലാ ഡെപ്യൂട്ടി ജില്ലാ കമ്മിഷണര്‍ സുധിര്‍ രാജ്പാലിനെ രോഷാകുലരായ ആള്‍ക്കൂട്ടം ആക്രമിച്ചു. ഡെപ്യൂട്ടി ജില്ലാ കമ്മിഷണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം അദ്ദേഹത്തെ അനുവദിച്ചില്ല.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ഇടപെടേണ്ടി വന്നു. ആശുപത്രിയിലെ ഫര്‍ണിച്ചറുകള്‍ രോഷാകുലരായ ജനങ്ങള്‍ തകര്‍ത്തു.
അതിനിടെ നൂറുകണക്കിന് സഹപ്രവര്‍ത്തകരെ കാണാനില്ലെന്നും പലര്‍ക്കും വേണ്ട ചികിത്സ നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. കാണാതായവരെ ആശുപത്രിയില്‍ നിന്നും പിടിച്ചുകൊണ്ടുപോയി നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
തിങ്കളാഴ്ചത്തെ പൊലീസ് അതിക്രമത്തില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 550ഓളം പേരെ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും 29 പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications