എയര്‍ അറേബ്യയുടെ സര്‍വീസിനായി സമ്മര്‍ദം ചെലുത്തും
തിരുവനന്തപുരം: എയര്‍ അറേബ്യയുടെ സര്‍വീസ് കേരളത്തിലേക്ക് നീട്ടാനും സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുറഞ്ഞ വിമാനസര്‍വീസ് പ്രായോഗികമാക്കാനും നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
ഇക്കാര്യങ്ങള്‍ കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് അനുകൂലമായ പ്രതികരണമാണ് കേന്ദ്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്- മുഖ്യമന്ത്രി അറിയിച്ചു.
ടി.എന്‍.പ്രതാപന്റെ (കോണ്‍ഗ്രസ്) സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രയോജനം ഉദ്ദേശിച്ചത്ര ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സീസണുകളില്‍ ഉയര്‍ന്ന നിരക്ക് എയര്‍ ഇന്ത്യ ഈടാക്കുന്നതായി പരാതിയുണ്ട്. ഇക്കാര്യവും കേന്ദ്രവ്യോമയാനവകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications