ബിഎഡ് കോളേജ-് : സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: ബിഎഡ് കോളേജ-ുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി പത്രം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രിവ്യൂ ഹര്‍ജി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്തെ ചില സ്വാശ്രയ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീലിനൊരുങ്ങുന്നത്. ബിഎഡ് കോളേജ-് തുടങ്ങാന്‍ എന്‍സിടിഇ യുടെ അനുമതി മാത്രം മതിയെന്നാണ് കോടതിയുടെ ഉത്തരവ്
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. കണ്‍കറന്റ് പട്ടികയിലുള്ളതാണ് വിദ്യാഭ്യാസം. സംസ്ഥാനത്ത് എത്ര കോളേജ-ുകള്‍ വേണം, ഏതൊക്കെ വേണം എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കരുകള്‍ക്ക് ഉള്ളതാണ്. അത് ഇല്ലാതാകുന്നത് ശരിയാകില്ല-മന്ത്രി പറഞ്ഞു.
എന്‍സിടിഇയെ പോലുള്ള റെഗുലേറ്ററി സ്ഥാപനങ്ങളുടെ അധികാര പരിധി പുനര്‍നിര്‍ണ്ണയിക്കണമെന്ന് ബഷീര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications