കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍ രാഷ്ട്രീയപ്രശ്നമായി കാണുന്നില്ല: രമേശ്

  • By Staff
Google Oneindia Malayalam News

തൃശൂര്‍: എസ്എന്‍സി ലാല്വിന്‍ കേസ് രാഷ്ട്രീയപ്രശ്നമായി കാണാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ ചെന്നിത്തല പറഞ്ഞു.

ആര്‍. ബാലകൃഷ്ണപിള്ളയെ യുഡിഎഫിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 26 ചൊവ്വാഴ്ച തൃശൂര്‍ ഡിസിസി ഓഫീസില്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ രണ്ടിനകം നടത്തും. എസ്എന്‍സി ലാല്വിന്‍ കേസു സംബന്ധിച്ച് ഇ. ബാലാനന്ദന്‍ നടത്തിയ പ്രസ്താവന പ്രശ്നത്തെ കൂടുതല്‍ ദുരൂഹമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നടത്തിയ പ്രസ്താവന പോളിറ്റ് ബ്യൂറോയുടെ അറിവോടെയാണ് ഇടപാട് നടത്തിയതെന്ന സംശയമുണര്‍ത്തുന്നു. ഇക്കാര്യത്തില്‍ സിപിഎം വ്യക്തമായ വിശദീകരണം നല്‍കണം.

എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ പോലും പിണറായി വിജയന് അനുകൂലമായി സംസാരിക്കാത്തത് ഇക്കാര്യത്തില്‍ അവര്‍ക്കും സംശയമുള്ളതുകൊണ്ടാണ്. എസ്എന്‍സി ലാവ്ലിന്‍ കേസ് കേരളത്തില്‍ ഒരു രാഷ്ട്രീയധ്രുവീകരണത്തിന് വഴിവയ്ക്കും.

ആര്‍. ബാലകൃഷ്ണപിള്ളയെ ആരും യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അദ്ദേഹം സ്വയം പുറത്തുപോയതാണ്. യുഡിഎഫിന്റെ വാതിലുകള്‍ പിള്ളയ്ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X