കടലില്‍ കാണാതായവരില്‍ ഒരാള്‍ മരിച്ചു
കൊച്ചി: തെക്കേ പുതുവൈപ്പിനില്‍ നിന്ന് കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. ഓട്ടുപുരയ്ക്കല്‍ ലക്ഷ്മണിന്റെ മകന്‍ മുരുകനാണ് (39)മരിച്ചത്.
കാണാതായ മറ്റു മൂന്നു പേരെയും കണ്ടെത്തി. ആല്‍ബി, മനോജ്, ധനഞ്ജയന്‍ എന്നിവരെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
കനത്ത കാറ്റിലും മഴയിലും ഇവരുടെ വള്ളം മറിയുകയായിരുന്നു. ചൊവാഴ്ച രാവിലെയാണ് മരിച്ചയാളുടെ മൃതദേഹവും പരിക്കേറ്റവരെയും കരയ്ക്കെത്തിക്കാനായത്.
തിങ്കളാഴ്ച രാത്രിയോടെ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വിവരം കരയില്‍ അറിഞ്ഞിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പ് ഔദ്യോഗിക സംവിധാനങ്ങള്‍ എത്തിക്കാന്‍ വൈകി. തുടര്‍ന്ന് രാത്രി 11 മണിയോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയതാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയതെന്ന് പുതുവൈപ്പിന്‍ നിവാസികള്‍ ആരോപിച്ചു. ഫിഷറീസ് ഓഫീസിലേക്ക് ഇവര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.












Click it and Unblock the Notifications