ആദിവാസികളുടെ മരുന്നുകള്‍ക്ക് പേറ്റന്റിന് ശ്രമം
തിരുവനന്തപുരം: കാലങ്ങളായി പാരമ്പര്യ വൈദ്യന്‍മാര്‍ പ്രത്യേകിച്ച് ആദിവാസികള്‍ ഉപയോഗിച്ചുവരുന്ന ആയുര്‍വേദ മരുന്നുകള്‍ക്ക് അന്താരാഷ്ട്ര പേറ്റന്റ് ലഭ്യമാക്കുന്നതിന് ശ്രമിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമമന്ത്രി എ. പി. അനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു.
ഇതിനായി വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ പഠനം നടത്തിവരികയാണ്. റീജിയണല്‍ റിസര്‍ച്ച് ലബോട്ടറി, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി, കേരള ഇന്‍സ്റിറ്റ്യൂട്ട് ഒഫ് റിസര്‍ച്ച്, ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റഡീസ് ഒഫ് ഷെഡ്യൂള്‍ഡ് കാസ്റസ് ആന്റ് ട്രൈബ്സ് എന്നിവ നടത്തിയ പഠനങ്ങളില്‍ ഈ മരുന്നുകൂട്ടുകള്‍ക്ക് ഔഷധമൂല്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദിവാസികളുടെ നാട്ടറിവുകളെ കുറിച്ചുള്ള വിവരശേഖരം തയ്യാറാക്കുന്നതിനുള്ള ഒരു പദ്ധതി പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ കീഴിലായി സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന് പുറമെ പരമ്പരാഗത ചികിത്സാരീതികള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആയുര്‍വേദ വൈദ്യപഠന വകുപ്പിന്റെ പേറ്റന്റ് സെല്ലിന്റെ കീഴില്‍ നടക്കുന്നുണ്ട്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications