ചേകന്നൂര്‍ കേസ്: കാന്തപുരം പത്താം പ്രതി
കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരെ സിബിഐ കോടതി പത്താം പ്രതിയാക്കി.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 319 പ്രകാരം കാന്തപുരത്തെ പ്രതിയാക്കാന്‍ സിബിഐ പ്രത്യേക ജഡ്ജി ബി. കമാല്‍പാഷയാണ് ഉത്തരവിട്ടത്.
സി.ബി.ഐ നേരത്തെ നല്‍കിയ കുറ്റപത്രത്തില്‍ കാന്തപുരം പ്രതിയായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് മൗലവിയുടെ ഭാര്യ ഹവഉമ്മ കാന്തപുരത്തെ കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്.
കേസിന്റെ സാക്ഷിവിസ്താരം ജൂലൈ 11നാണ് തുടങ്ങിയത്. ഒന്നാം സാക്ഷി സാല്‍മിഹാജിയുടെ വിസ്താരം കഴിഞ്ഞതോടെയാണ് കാന്തപുരത്തെ പ്രതിയാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ കേസിലെ പ്രധാനപ്രതി കാന്തപുരമാണെന്നും എന്നാല്‍ രാഷ്ട്രീയ സംരക്ഷണം കൊണ്ട് ലഭിക്കുന്നതിനാലാണ് അദ്ദേഹത്തെ സിബിഐ പ്രതിയാക്കാതിരുന്നതെന്നും ഹര്‍ജിയില്‍ ഹവ ഉമ്മ ആരോപിക്കുന്നു. കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് കാന്തപുരത്തെ പ്രതിയാക്കണമെന്നണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
വി.വി.ഹംസ സക്കാഫി, ഇലിയന്‍ ഹംസ, പി.കെ.സെയ്ഫുദീന്‍, മുഹമ്മദ് ബഷീര്‍, മുഹമ്മദ്കുട്ടി, കുഞ്ഞിമരയ്ക്കാര്‍, അബ്ദുള്‍ഗഫൂര്‍, അബ്ദുള്‍സലാം, ഉസ്മാന്‍ മുസ്ലിയാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.












Click it and Unblock the Notifications