മൂന്നാറില്‍ മണ്ണിടിച്ചില്‍: രണ്ടു പേര് മരിച്ചു
മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ ജൂലൈ 25 തിങ്കളാഴ്ചയും ചൊവ്വാഴ്ച രാവിലെയുമുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. 10 പേര് മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു.
ദേവികുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്റെ 15 വയസുള്ള മകളാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചത്. തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാര്‍ ടൗണിലെ മൂര്‍ത്തി ടീ ഷോപ്പുടമ സെല്‍വരാജ് പിള്ള (7) ആണ് മരിച്ചത്.
കാര്‍മല്‍ പള്ളിക്ക് സമീപമാണ് ചൊവ്വാഴ്ച മണ്ണിടിച്ചിലുണ്ടായത്. ആദ്യം മണ്ണിടിച്ചിലുണ്ടായ മുസ്ലിം പള്ളി ജംഗ്ഷനില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയിലാണ് ചൊവ്വാഴ്ച കാര്‍മല്‍ പള്ളിക്ക് സമീപം മണ്ണിടിച്ചിലുണ്ടായത്.
കടയിലേക്ക് പോകും വഴി ദേഹത്ത് മണ്ണിടിഞ്ഞു വീണാണ് സെല്‍വരാജ് പിള്ള മരിച്ചത്. ചൊവ്വാഴ്ച മൂന്നാര്‍ ടൗണിന് സമീപം നല്ലതണ്ണി റോഡില്‍ അന്തോണിയോര് കോളനിയിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. ഇവിടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 10 പേരെ കാണാതായി.
ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണിടിച്ചില്‍ തുടങ്ങിയത്. ഇവിടെ നാല് ദിവസമായി കനത്ത മഴ തുടരുകയാണ്.