മൂന്നാര്‍ ദുരന്തം: മരണസംഖ്യ എട്ടായി
ഇടുക്കി: മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് പല റോഡുകളിലും ഗതാഗതം മുടങ്ങിയിരിക്കുകയാണ്. വൈദ്യുതിയും വാര്‍ത്താവിനിമയ സൗകര്യങ്ങളും ഇവിടെ തകരാറിലാണ്. കനത്ത മഴ സുരക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഒട്ടേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
മണ്ണിനടിയില്‍ നിന്നും ഇതുവരെ എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മൂന്നാര്‍-നല്ലതണ്ണി റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തിരുന്നു. ദേവികുളത്തും കൂമന്‍പാറയിലും വണ്ടിപ്പെരിയാറിലും മണ്ണിടിച്ചിലുണ്ടായി. കൂമന്‍പാറയില്‍ മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് ഒരു കാര്‍ അത്ഭുതകരമായി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസമായി ഇവിടെ കനത്ത മഴ തുടരുകയാണ്. തിങ്കളാഴ്ച 11 സെന്റമീറ്റര്‍ മഴയാണ് ഇടുക്കി ജില്ലയില്‍ ലഭിച്ചത്.












Click it and Unblock the Notifications