സംഭരിച്ച മുഴുവന്‍ നെല്ലും ഏറ്റെടുക്കും: മന്ത്രി
തിരുവനന്തപുരം: സഹകരണസംഘങ്ങള്‍ സംഭരിക്കുന്ന മുഴുവന്‍ നെല്ലും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു.
44 രജിസ്ട്രേഡ് സംഘങ്ങള്‍ 4,59,673 ക്വിന്റല്‍ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. രജിസ്റര്‍ ചെയ്യാത്ത സംഘങ്ങള്‍ സംഭരിച്ച നെല്ലും ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവും വിവിധ യു.ഡി.എഫ് നേതാക്കളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നെല്ല് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
ഇത് സ്ഥിരം സംവിധാനമാക്കുമെന്നും സംഭരിക്കുന്ന നെല്ല് കുത്തി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications