ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവ് നല്‍കി
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ വരുന്ന ഒഴിവുകളെ പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
തന്റെ നൂറു ദിവസത്തെ കര്‍മപദ്ധതിയ്ക്കിടെ വിവിധ വകുപ്പുകളില്‍ നിലനില്‍ക്കുന്ന 97 ശതമാനം ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവ നികത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വി. കെ. ചന്ദ്രന്റെ (സിപിഎം) സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലേക്കുള്ള ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കുമാരുടെയും ടൈപ്പിസ്റുകളുടെയും നിലവിലുള്ള റാങ്ക്ലിസ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് എംജി റോഡില്‍ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവുകള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ആഗസ്ത് എട്ടിന് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മറ്റൊരു സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications