Get Updates
Get notified of breaking news, exclusive insights, and must-see stories!

പേമാരി: മഹാരാഷ്ട്രയില്‍ ജനജീവിതം നിശ്ചലം

മുംബൈ: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സാധാരണ ജനജീവിതം നിശ്ചലമായി. മുംബൈയിലും പൂനയിലും കൊങ്കണിലും പേമാരി ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ജൂലൈ 27 ബുധനാഴ്ചയും മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ പേമാരി തുടരുകയാണ്.

റോഡ് ഗതാഗതവും തീവണ്ടി, വിമാന സര്‍വീസുകളും പേമാരി മൂലം തടസപ്പെട്ടു. മുംബൈയില്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീവണ്ടി സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകള്‍ നഗരത്തില്‍ നിന്നും വീടുകളിലേക്ക് തിരിച്ചുപോകാനാവാതെ ഓഫീസുകളിലും മറ്റും കുടുങ്ങി.

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയിലെയും താനെയിലെയും സ്കൂളുകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. റണ്‍വെയില്‍ വെള്ളം നിറഞ്ഞതിനാല്‍ മുംബൈ വിമാനത്താവളം ബുധനാഴ്ച 11 മണി വരെ അടച്ചിട്ടിരിക്കുകയാണ്.

അടുത്ത 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള നീക്കം മോശപ്പെട്ട കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിച്ചു.

കൊങ്കണ്‍ മേഖലയിലെ റായ്ഗഡ് ജില്ലയില്‍ പേമാരി വിതച്ച ദുരന്തത്തില്‍ 54 പേര്‍ മരിച്ചു. ഇവിടെയുണ്ടായ മണ്ണിടിച്ചിലില്‍ നൂറ് പേരെങ്കിലും മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+