പേമാരിയില്‍ മുംബൈയില്‍ ഏഴു പേര്‍ മരിച്ചു
മുംബൈ: പേമാരിയെ തുടര്‍ന്ന് മുംബൈയില്‍ ഏഴ് പേര്‍ മരിച്ചതായി ബ്രൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
വടക്കന്‍ മുംബൈയില്‍ ഭിത്തി തകര്‍ന്നാണ് നാല് പേര്‍ മരിച്ചത്. മൂന്ന് പേര്‍ മുങ്ങിമരിച്ചു. ഭിത്തി തകര്‍ന്നുവീണ സംഭവങ്ങള്‍ നഗരത്തിലെ പലയിടത്തുമുണ്ടായി.
മുംബൈയില്‍ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തിലെ ജനജീവിതം പൂര്‍ണമായും നിലച്ച സ്ഥിതിയിലാണ്.












Click it and Unblock the Notifications