Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസുമായുള്ള പ്രശ്നം തീര്‍ന്നു: ബിജെപി

ചെന്നൈ: അദ്വാനി പ്രശ്നത്തെ ചൊല്ലി ആര്‍എസ്എസിനും ബിജെപിക്കുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിച്ചതായി ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. അദ്വാനി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തും പ്രതിപക്ഷനേതൃസ്ഥാനത്തും തുടരുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോടു പറഞ്ഞു.

ബിജെപി നേതൃത്വം മാറണമെന്ന് ആര്‍എസ്എസ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന മുന്നറിയിപ്പു നല്‍കുക മാത്രമാണ് ചെയ്തത്.

ആറ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 16ന് ചെന്നൈയില്‍ തുടങ്ങുന്ന ബിജെപി ദേശീയസമ്മേളനം രാജ്യത്തെ രാഷ്ട്രീയസ്ഥിതിഗതികള്‍ അവലോകനം ചെയ്യും.

തമിഴ്നാട്ടില്‍ ഒറ്റക്കു മത്സരിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്ന് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് തനിക്ക് തുറന്ന മനസ്ഥിതിയാണെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയലളിത എപ്പോഴാണ് മനസ് തുറക്കുകയും അടക്കുകയും ചെയ്യുകയെന്ന് പറയാനാവില്ലെന്ന് ജാവേദ്കര്‍ കൂട്ടിച്ചേര്‍ത്തു.

കാവേരി ജലം സംബന്ധിച്ച് തമിഴ്നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രം മുന്‍കയ്യെടുക്കണമെന്നും ജാവേദ്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+