കരിപ്പൂരില്‍ നിന്നുള്ള രണ്ടു വിമാനങ്ങള്‍ റദ്ദാക്കി
കരിപ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങള്‍ റദ്ദാക്കി. മുംബൈയ്ക്കും ഷാര്‍ജയ്ക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
പേമാരിയെ തുടര്‍ന്ന് അടച്ചിട്ട മുംബൈ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താനാവാത്തതിനാലാണ് വിമാനം റദ്ദാക്കിയത്.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications