Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം കേസില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മുന്‍ മന്ത്രിയും ലീഗ് ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിന്റേയും കേസിലെ മറ്റ് പ്രതികളുടെയും അഭിപ്രായമാരാഞ്ഞ് കാേേഴിക്കോട് അസിസ്റന്റ് സെഷന്‍സ് ഒന്നാം കോടതി സര്‍ക്കാരിനും പ്രതികള്‍ക്കും നോട്ടീസയച്ചു. കേസ് വീണ്ടും ആഗസ്ത് 22ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

അന്വേഷി അധ്യക്ഷ കെ.അജിതയാണ് കേസില്‍ കുഞ്ഞാലിക്കുട്ടിയേയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ക്രിമിനല്‍ നിയമത്തിലെ 319 വകുപ്പ് പ്രകാരമുള്ള കോടതിയുടെ വിവേചനാധികാരം ഇക്കാര്യത്തില്‍ ഉപയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളില്‍ ഒന്നിലധികം പേരുടെ മൊഴി കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്‍ക്കാന്‍ പോന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഇതു സംബന്ധിച്ച് അജിത ഹര്‍ജി നല്‍കിയത്.

ഐസ്ക്രീം പാര്‍ലര്‍ കേസിലെ മുഖ്യ പ്രതി ശ്രീദേവി അടക്കമുള്ള പതിനാറു പേരും ജൂലായ് 27 ബുധനാഴ്ച കോടതിയില്‍ ഹാജരായി. അജിതയും കോടതിയിലുണ്ടായിരുന്നു

ഈ ഹര്‍ജിയില്‍ തീരുമാനമെടുത്ത ശേഷമേ കുറ്റപത്രം സമര്‍പ്പിക്കലും മറ്റു നടക്കൂ. കോഴിക്കോട് മുന്‍ മേയര്‍ രാജഗോപാലടക്കുമുള്ള നിരവധി പ്രമുഖര്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+