Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനിലെ ബോംബുകള്‍ സൂക്ഷിച്ചത് കേരളത്തില്‍ നിര്‍മിച്ച ജാറുകളില്‍

തിരുവനന്തപുരം: ലണ്ടനിലുണ്ടായ സ്ഫോടനപരമ്പരക്കുപയോഗിച്ച ബോംബുകള്‍ സൂക്ഷിച്ചിരുന്നത് കേരളത്തില്‍ നിര്‍മിച്ച പ്ലാസ്റിക് ജാറുകളില്‍. സ്കോടര്‍ട്ലന്റ്യാര്‍ഡ് പൊലീസാണ് ഇക്കാര്യം കണ്ടെത്തിയത്.

തലസ്ഥാനത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റിക് ആന്‍ഡ് തെര്‍മോവെയര്‍ എന്ന സ്ഥാപനം നിര്‍മിച്ച ഡെല്‍റ്റാ 6250 എന്ന വെള്ള അടപ്പോടു കൂടിയ ജാറുകളിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ലണ്ടന്‍ മെട്രോപോളിറ്റന്‍ പൊലീസ് കമ്മീഷണറാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇത്തരം അഞ്ചില്‍ കൂടുതല്‍ ജാറുകള്‍ ഒരുമിച്ച് ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടെങ്കില്‍ വിവരമറിയിക്കാന്‍ ലണ്ടനിലെ കടയുടമകളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുമാണ് സ്കോട്ലന്റ്യാഡ് പൊലീസ് ജാറുകളെപ്പറ്റിയുള്ള വിവരം കണ്ടെത്തിയത്. യുകെയിലെ 188ഓളം കടകളില്‍ തിരുവനന്തപുരത്ത് നിര്‍മിക്കുന്ന ഈ ജാറുകള്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതെത്തുടര്‍ന്ന് സ്കോട്ലന്റ്യാഡിലെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ജാര്‍ നിര്‍മാണസ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് നിര്‍മാണത്തിന്റെയും കയറ്റുമതിയുടെയും മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+