മൂന്നാറില്‍ വീണ്ടും മണ്ണിടിച്ചില്‍
മൂന്നാര്‍: മൂന്നാറില്‍ ജൂലൈ 27 ബുധനാഴ്ച രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന്റെ ഒരു ഭാഗത്തിന് മണ്ണിടിച്ചിലില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെയുള്ള ഭാഗമാണ് തകര്‍ന്നത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഇതിനിടെ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനങ്ങളാരംഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവനന്തപുരത്തു നിന്നുമെത്തിയ ഒരു യൂണിറ്റ് സൈന്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൊലീസും ഫയര്‍ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും മറ്റു സര്‍ക്കാര്‍ വകുപ്പുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിട്ടുണ്ട്. മന്ത്രിമാരായ സി.എഫ് തോമസും അടൂര്‍ പ്രകാശും ബുധനാഴ്ച മൂന്നാറില്‍ അപകടസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.
ഇതിനിടെ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ തിരുവല്ലയിലെ 50ഓളം വീടുകള്‍ പൂര്‍ണമായും 400ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണതു മൂലം കുറ്റൂര്‍, തെങ്ങോലി, വള്ളംകുളം വഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കോട്ടയത്തു നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.












Click it and Unblock the Notifications