ലയനം ആഗസ്ത് മൂന്നാം വാരത്തില്‍: മുരളി
തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും തമ്മിലുള്ള ലയനം ആഗസ്ത് ഓഗസ്റ്റ് മൂന്നാം വാരം നടക്കുമെന്ന് കെ.മുരളീധരന്‍ അറിയിച്ചു.
ജേ-ക്കബുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പാര്‍ട്ടിയുടെ നിര്‍വാഹക സമിതി ലയനത്തിന് അംഗീകാരം നല്‍കിയതായും നിര്‍വാഹക സമിതിയ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് മുരളീധരന്‍ അറിയിച്ചു.
ലയന തീരുമാനത്തെ തുടര്‍ന്ന് എന്‍.സി.ഐ യുടെ അംഗത്വ വിതരണത്തിന്റെ അവസാന തീയതി ഓഗസ്റ്റ് 31 ലേക്ക് നീട്ടിയതായി മുരളി അറിയിച്ചു. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയ പ്രകാരം ഒക്ടോബറില്‍ പൂര്‍ത്തിയാകും.
ഇരുപാര്‍ട്ടികളും തമ്മില്‍ ഒരു കാര്യത്തിലും അഭിപ്രായ വ്യത്യാസമില്ല. ഈ സാഹചര്യത്തില്‍ ലയനത്തിന് തടസമില്ല. മറ്റു സാങ്കേതിക കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ തീരുമാനിക്കും-മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരായ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്ത് 24 ന് നാഷണല്‍ കോന്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ എന്നീ ജ-ില്ലകളിലെ പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റ് വളയാനെത്തുക.












Click it and Unblock the Notifications