കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ലോട്ടറി നിരോധനം കോടതി ശരിവച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ ലോട്ടറി നിരോധനം ഹൈക്കോടതി ശരിവച്ചു. നിരോധനത്തിനെതിരെ ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൂന്നു ഹര്‍ജികള്‍ ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ ജൂലായ് 27 ബുധനാഴ്ച തള്ളി.

പൊതുജന താല്‍പര്യം മാനിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ഓണ്‍ലൈന്‍ ലോട്ടറി ഒരു സാമൂഹിക വിപത്താണെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ വാദം അംഗീകരിച്ച് ലോട്ടറി നിരോധനത്തിനെതിരായ ഹര്‍ജികള്‍ തള്ളി കോടതി ഉത്തരവിടുകയായിരുന്നു.

ഓണ്‍ലൈന്‍, പേപ്പര്‍ ലോട്ടറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന ലോട്ടറികളടക്കമുള്ള എല്ലാ ലോട്ടറികളും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നീട് സംസ്ഥാന ലോട്ടറികള്‍ സര്‍ക്കാര്‍ പുന:സ്ഥാപിച്ചുവെങ്കിലും ഓണ്‍ലൈന്‍ ലോട്ടറികള്‍ക്കുള്ള നിരോധനം മാറ്റിയിരുന്നില്ല.

സംസ്ഥാന ലോട്ടറികള്‍ പുന:സ്ഥാപിക്കാനും അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാനുമായി പുതിയൊരു നിയമവും സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയിരുന്നു. ഇതിനൊപ്പം ഓണ്‍ലൈന്‍ ലോട്ടറിയെ ചൂതാട്ട നിയമത്തിനു കീഴിലും സര്‍ക്കാര്‍ കൊണ്ടുവന്നു. ഇതിനെതിരെയാണ് ഓണ്‍ലൈന്‍ വ്യാപരികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X