കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി: രാഷ്ട്രീയപാര്‍ട്ടികളുടെ സംഭാവന 47 ലക്ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുനാമി ദുരിതാശ്വാസ ഫണ്ടിലേക്ക് ഈ മാസം 21 വരെ സംഭാവന നല്‍കിയ രാഷ്ട്രീയപാര്‍ട്ടികളുടെ വിവരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയിലാണ് ഫണ്ട് വിവരം പ്രഖ്യാപിച്ചത്. 47,040,66 ലക്ഷം രൂപയാണ് സുനാമി ദുരിതാശ്വാസ ഫണ്ടില്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചത്.

കോണ്‍ഗ്രസും പോഷക സംഘടനകളും ലക്ഷത്തി എണ്‍പതിനായിരത്തി അമ്പത് രൂപ,സി.പി.ഐ. 20 ലക്ഷത്തി പന്ത്രണ്ടായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപ,ജനതാദള്‍ അയ്യായിരം രൂപ, നാഷണല്‍ യൂത്ത് ലീഗ്ആറായിരത്തി തൊള്ളായിരത്തിയഞ്ച്. മൊത്തം 47 ലക്ഷത്തി നാലായിരത്തി അറുപത്തിയാറ് രൂപ എന്നിങ്ങനെയാണ് പാര്‍ട്ടികളുടെ സംഭാവന.

സംസ്ഥാനത്തെ നിലവിലെ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകളൊന്നും നിലവിലില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. യുഡിഎഫ് നേതാക്കള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X