ജോര്‍ജ് ബുഷ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് വൈറ്റ് ഹൗസ് മാധ്യമസെക്രട്ടറി മാക്കെല്ലന്‍ അറിയിച്ചു.
ലോകനേതാക്കളെ സമയബന്ധിത ക്രമത്തില്‍ പ്രസിഡന്റ് കണ്ടുവരികയാണ്. ഇപ്പോള്‍ നടക്കുന്ന വിവിധ സമ്മേളനങ്ങള്‍ ലോകനേതാക്കളെ വ്യക്തിപരമായി കാണാന്‍ പ്രസിഡന്റിന് അവസരമൊരുക്കുന്നുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായുള്ള ബുഷിന്റെ കൂടിക്കാഴ്ച വളരെ പ്രയോജനകരമായിരുന്നുവെന്നും മാക്കെല്ലന്‍ അറിയിച്ചു.












Click it and Unblock the Notifications