കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ കേസ്: അദ്വാനിക്കെതിരെ കുറ്റം ചുമത്തി

  • By Staff
Google Oneindia Malayalam News

റായ്ബറേലി: ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ അദ്വാനിക്കും മറ്റ് ഏഴുപേര്‍ക്കുമെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. ഈ കേസിലെ വാദം കേള്‍ക്കല്‍ ആഗസ്ത് 30ലേക്കു മാറ്റി.

അദ്വാനിക്കു പുറമെ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ, സന്യാനിയായ ഋതാംബര എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.

പ്രത്യേക കോടതി ജഡ്ജി വി.കെ സിംഗാണ് അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ വായിച്ചത്. 147, 153 എ, 149, 153 ബി എന്നീ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ഭരണഘടനയിലെ 505-ാം വകുപ്പു പ്രകാരവുമാണ് കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. എല്ലാവരോടും 10,000രൂപ കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ കുറ്റക്കാരല്ലെന്ന പ്രതികളുടെ വാദത്തെ തുടര്‍ന്നാണ് തുടര്‍വാദം ആഗസ്ത് എട്ടിലേക്കു മാറ്റിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X