കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രനിര്‍മാണം വരെ ജനം വിശ്രമിക്കില്ല: അദ്വാനി

  • By Staff
Google Oneindia Malayalam News

റായ്ബറേലി: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതു വരെ ജനങ്ങള്‍ വിശ്രമിക്കില്ലെന്ന് ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനി പറഞ്ഞു.

അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ നേരിടുന്ന അദ്വാനി റായ്ബറേലിയിലെ പ്രത്യേക കോടതിയില്‍ ഹാജരായതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പോലെ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാവുന്നതാണ്. എന്നാല്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണയോടെയുള്ള യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് അതു നടക്കില്ല.

കോടതിയുടെ തീരുമാനമാണ് പ്രശ്നത്തിലെ മറ്റൊരു പരിഹാരമാര്‍ഗം. എന്നാല്‍ കോടതിയുടെ തീരുമാനത്തെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാമെന്നതിനാല്‍ ആ വഴിക്കുള്ള പ്രശ്നപരിഹാരവും നീണ്ടുപോകും.

തര്‍ക്കസ്ഥലത്തിന്മേലുള്ള മുസ്ലിങ്ങളുടെ അവകാശവാദം ഉപേക്ഷിക്കുകയാണെങ്കില്‍ പ്രശ്നപരിഹാരമാവുമെന്ന് ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്. മുസ്ലിങ്ങള്‍ അങ്ങനെ ചെയ്യുകയാമെങ്കില്‍ അത് രാമക്ഷേത്ര നിര്‍മാണത്തിനു മാത്രമല്ല സൗഹാര്‍ദത്തിനും ഐക്യത്തിനും കൂടിയായിരിക്കും വഴിയൊരുക്കുന്നത്. രാമക്ഷേത്രം ഹിന്ദുക്കളുടെ മാത്രം പ്രശ്നമല്ല. അത് ഈ രാജ്യത്തിന്റെ മൊത്തം പ്രശ്നമാണ്- അദ്വാനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X