കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ തീപിടുത്തം: മരണസംഖ്യ 12 ആയി

  • By Staff
Google Oneindia Malayalam News

ദില്ലി: മുംബൈയിലെ എണ്ണ പ്രകൃതിവാത കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) എണ്ണ പ്ലാറ്റ്ഫോമിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 15 പേരെ ഇപ്പോഴും കാണാനില്ല.

തകര്‍ന്ന പ്ലാറ്റ്ഫോമിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറു പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും നാവികസേന-തീരദേശസേനാ സംഘങ്ങള്‍ ഇവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും ഒഎന്‍ജിസിയിലെ ഒരു ഉന്നതഉദ്യോഗസ്ഥന്‍ അറിയിച്ചു.

351 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടുത്തമുണ്ടാകുമ്പോള്‍ 384 പേരാണ് പ്ലാറ്റ്ഫോമിലുണ്ടായിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X