ബിഎഡ് കേസ് വിചാരണ സ്റേ ചെയ്തു
കൊച്ചി: ബി.എഡ് കോഴക്കേസുമായി ബന്ധപ്പെട്ട് കേഴിക്കോട് വിജിലന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ ഹൈക്കോടതി ആഗസ്ത് 17 വരെ സ്റേ ചെയ്തു. ഹര്‍ജിയില്‍ വിശദവാദം കേട്ട് തീര്‍പ്പു കല്പിക്കുമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജി എം. ശശിധരന്‍ നായരാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്.
കുറ്റപത്രം നല്‍കിയത് നിയമാനുസൃതമല്ലെന്നും കേസിലെ തുടര്‍ നടപടികള്‍ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് കേസിലുള്‍പ്പെട്ടവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്.
ലീഗ് നേതാക്കളായ പി.സി.അഹമ്മദ്, പി.പി.വി. മൂസ, എന്‍.മമ്മുട്ടി എന്നിവര്‍ യാക്കോബായ സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ പീലക്സിനോസിനോട് ബിഎഡ് കോളജ് അനുവദിക്കണമെങ്കില്‍ രണ്ടര ലക്ഷം സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നതാണ് കേസ്.
പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജി പരിഗണിച്ച് കോടതി സാക്ഷികളില്‍ നിന്ന് നേരിട്ട് തെളിവെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കേസുമായി ബന്ധപ്പെട്ട് കോടതി വിസ്തരിച്ചിരുന്നു.












Click it and Unblock the Notifications