സംസ്ഥാന വികസനം ലക്ഷ്യമിടണം: കലാം
തിരുവനന്തപുരം: സംസ്ഥാനത്തെ വികസനത്തില്‍ മുന്നിലെത്തിക്കുക എന്നതാവണം എല്ലാവരുടെയും ലക്ഷ്യമെന്ന് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു. ജൂലായ് 28 വ്യാഴാഴ്ച നിയമസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ വികസന പാതയിലേക്ക് നയിക്കാനുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രപതി മുന്നോട്ടുവച്ചു. കേരളത്തിന് ഇനിയും ഏറെ മുന്നേറാന്‍ സാധിക്കും. വികസ്വരരാജ്യമായ ഇന്ത്യയുടെ വികസനലക്ഷ്യങ്ങള്‍ക്ക് മാതൃകയാകാന്‍ കേരളത്തിനാവും. ഇതിന് അനുയോജ്യമായ ഗുണങ്ങള്‍ കേരളത്തിനുണ്ട്. ജനങ്ങളുടെ ഐക്യമനോഭാവവും മാനവവികസനസൂചികയും ഇതിനു തെളിവാണ്- കലാം പറഞ്ഞു.
ടൂറിസം മേഖലയിലും ആരോഗ്യമേഖലയിലും സംസ്ഥാനത്തിന് വികസിക്കാനാവണം. വിവര സാങ്കേതിക രംഗം, ആയുര്‍വേദ കൃഷി, വിദേശ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നതിനുള്ള നിക്ഷേപമേഖലകളുടെ രൂപീകരണം, കാര്‍ഷിക ഉല്‍പാദനം, വിപണനം, വിദേശനിക്ഷേപം, ആഗോളവിപണിയിലെ സാധ്യത, ഗതാതഗ, സാറ്റലൈറ്റ് വാര്‍ത്താവിനിമയ മേഖലകളിലുളള വികസനസാധ്യത തുടങ്ങിയവക്ക് കേരളം മുന്‍ഗണന നല്‍കണം.
ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി വിഎസ്എസ്സി എന്ന സ്ഥാപനത്തിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഉപയോഗിക്കാനാവുമെന്ന് കലാം പറഞ്ഞു. മാനവിക വികസന ഇന്‍ഡക്സില്‍ കേരളം മൂന്നു വര്‍ഷമായി ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications