അടുത്ത വ്യാവസായികവിപ്ലവം ചന്ദ്രനില്‍: കലാം
തിരുവനന്തപുരം: അടുത്ത വ്യാവസായിക വിപ്ലവം നടക്കാന്‍ പോകുന്നത് ചന്ദ്രനിലും ചൊവ്വയിലുമാണെന്ന് രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം. എസ്എല്‍വി-3യുടെ വിക്ഷേപണത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിക്കപ്പുറം ചിന്തിക്കാന്‍ കലാം ശാസ്ത്രജ്ഞന്മാരോട് ആവശ്യപ്പെട്ടു. വികസിത രാജ്യങ്ങള്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് അവിടങ്ങളില്‍ വ്യവസായം തുടങ്ങാന്‍ ഇന്ത്യക്കും കഴിവുണ്ട്. ചന്ദ്രനിലെ വന്‍തോതിലുള്ള ഹീലിയം ശേഖരം ഭാവിയില്‍ ഉപകാരപ്രദമാകും.
ബഹിരാകാശ വിക്ഷേപണ ഉപകരണങ്ങളിന്മേലുള്ള ചിലവ് കുറച്ചു കൊണ്ടുവരേണ്ടതാണ്. ബഹിരാകാശ, വ്യോമയാന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാനാവുന്ന ആര്‍എല്‍വി ഭാവിയിലെ ബഹിരാകാശപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും.
2005-30 വരെയുളള ബഹിരാകാശ ലക്ഷ്യങ്ങളില്‍ മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലുമെത്തിക്കുക, ബഹിരാകാശ ഊര്‍ജം വൈദ്യുതി, കുടിവെള്ളം എന്നിവയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുക, ഉപഗ്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഭ്രമണപഥത്തില്‍ തന്നെ നടത്താനാവുക തുടങ്ങിയവ ഉള്‍പ്പെടുത്തണം.
ബഹികാകാശ, ഭൗമസംവിധാനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഭൂകമ്പം മുതലായ പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി കാണാനുള്ള സൗകര്യം അടുത്ത അഞ്ചു പത്തുവര്‍ഷങ്ങള്‍ക്കുളളില്‍ ഒരുക്കാന്‍ സാധിക്കുമെന്നും ഇക്കാര്യങ്ങളില്‍ ഐഎസ്ആര്‍ഒക്ക് കാര്യമായ സംഭവനകള്‍ നല്‍കാനാവുമെന്നും കലാം പറഞ്ഞു.












Click it and Unblock the Notifications