രാഷ്ട്രപതി പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം കണ്ടു
തിരുവനന്തപുരം: രാഷ്ട്രപതി ജൂലായ് 28 വ്യാഴാഴ്ച തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍ ആര്‍എച്ച്-200 എന്ന ഉപഗ്രഹത്തിന്റെ പ്രതീകാത്മക വിക്ഷേപണം കണ്ടു.
എസ്എല്‍വി-3യുടെ വിക്ഷേപണത്തിന്റെ സില്‍വര്‍ ജൂബിലിയാഘോഷത്തിന്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍, വിഎസ്എസ്സി ഡയറക്ടര്‍ ബി.എന്‍ സുരേഷ് തുടങ്ങിയവരുമുണ്ടായിരുന്നു.
രോഹിണി റോക്കറ്റുകളുടെ ഗണത്തില്‍ പെട്ട ആര്‍എച്ച്-200 കാലാവസ്ഥാ നിരീക്ഷണത്തിനു സഹായിക്കുന്ന ഉപഗ്രഹമാണ്. 55കിലോമീറ്റര്‍ ഉയരം വരെയുള്ള കാറ്റും ചൂടും അളയ്ക്കാന്‍ ഇതുവഴി സാധിക്കും.












Click it and Unblock the Notifications