കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി നിയമസഭയെ അഭിസംബോധന ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം ജൂലൈ 28 വ്യാഴാഴ്ച നിയമസഭയെ അഭിസംബോധന ചെയ്തു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്യുന്നത്.

ബഹുമാന്യരായ നിയമസഭാംഗങ്ങള്‍ക്ക് നമസ്കാരം എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രസംഗം തുടങ്ങിയ കലാം അല്പനേരം കൂടി മലയാളത്തില്‍ സംസാരിച്ചതിന് ശേഷമാണ് ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ തുടങ്ങിയത്.

രാവിലെ 9.25നാണ് ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യയോടൊപ്പം കലാം നിയമസഭാ കവാടത്തിലെത്തിച്ചേര്‍ന്നത്. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സ്പീക്കര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ബുധനാഴ്ച വൈകീട്ടാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X