കേരളത്തില്‍ മൂന്നു ദിവസം കൂടി കനത്ത മഴ തുടരും
തിരുവനന്തപുരം: കേരളത്തില്‍ പെയ്യുന്ന കനത്ത മഴ അടുത്ത മൂന്നു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം മൂന്നാറില്‍ 23 സെ.മീ മഴയാണ് രേഖപ്പെടുത്തിയത്. ഇത് അടുത്ത രണ്ടുമൂന്നു ദിവസങ്ങളില്‍ കൂടി തുടരുമെന്നതിനാല്‍ മൂന്നാറിലും സമീപപ്രദേശങ്ങളിലും ഇനിയും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.
കഴിഞ്ഞ നാലുദിവസങ്ങളായി വടക്കന്‍ കേരളത്തില്‍ പെയ്യുന്ന കനത്ത മഴ തെക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 4555 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാന്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പശ്ചിമതീരത്ത് മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന്റെ ഫലമായാണ് കേരളത്തില്‍ കനത്ത തോതില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications