കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ജയലളിത
ബാംഗ്ലൂര്‍: തന്നെ അനധികൃത സ്വത്തുകേസില്‍ നിന്നും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രത്യേക കോടതി മുന്‍പാകെ ഹര്‍ജി നല്‍കി.
1988ലെ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിലെ 19-ാം വകുപ്പുപ്രകാരം തന്നെ കേസിലുള്‍പ്പെടുത്താനുള്ള അനുമതി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും പ്രോസിക്യൂഷനു ലഭിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
അനധികൃത സ്വത്തുകേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് ജയലളിത. കേസില്‍ നാലാം പ്രതിസ്ഥാനത്തുളള ഇളവരശിയും അഞ്ചാംസ്ഥാനത്തുള്ള ദിനകരനും നേരത്തെ കേസില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.












Click it and Unblock the Notifications