കശ്മീരില്‍ അഞ്ചു പേരെ ഭീകരര്‍ കൊന്നു
ജമ്മു: ജമ്മു കശ്മീരിലെ രാജൗരി ജില്ലയില്‍ ന്യൂനപക്ഷ സമുദായത്തില്‍ പെടുന്ന അഞ്ചു ഹിന്ദുക്കളെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു.
ജൂലൈ 29 വെള്ളിയാഴ്ച അഞ്ച് പേരെ കാന്തി പ്രദേശത്തെ ഗ്രാമത്തില്‍ നിന്നും വനപ്രദേശത്തേക്ക് പിടിച്ചുകൊണ്ടുപോയ തീവ്രവാദികള്‍ അവിടെ വച്ച് എല്ലാവരെയും കഴുത്തുവെട്ടി കൊല്ലുകയായിരുന്നു.
കാനല്‍ സിംഗ്, ധരംസിംഗ്, സ്വരണ്‍സിംഗ്, അശോക്സിംഗ്, ശംബര്‍സിംഗ് എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
മറ്റൊരു സംഭവത്തില്‍ സീമ അക്തര്‍ എന്നയാളെ തീവ്രവാദികള്‍ കഴുത്തുമുറിച്ച് കൊന്നു.












Click it and Unblock the Notifications