തിക്കിലും തിരക്കിലും മുംബൈയില്‍ 18 മരണം
മുംബൈ: സുനാമിയുണ്ടാകാന്‍ പോകുന്നുവെന്ന തെറ്റായ വാര്‍ത്തയെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മുംബൈയില്‍ ആറ് കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടെ 18പേര്‍ മരിച്ചു. 20ലെറെ പേര്‍ക്ക് പരിക്കേറ്റു.
കല്യാണില്‍ ജൂലൈ 28 വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സുനാമിയുണ്ടാകാന്‍ പോകുന്നെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ബദ്ലാപുര്‍ ഡാം തകര്‍ന്നുന്നുെം സുനാമിയുണ്ടാകാന്‍ പോവുകയാണെന്നും ഇവിടെ വാര്‍ത്തകള്‍ പരന്നു. തുടര്‍ന്ന് സാന്താക്രൂസിലെ കലിനയില്‍ പൊവായ് ഡാം തകര്‍ന്നുവെന്ന വാര്‍ത്തയും പരന്നു. രാത്രി 10 മണിയോടെ ജൂഹുവിലും സുനാമി വരുന്നെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇവിടെയുള്ള ചേരിയിലെ ആളുകള്‍ രക്ഷപ്പെടാന്‍ വേണ്ടി നടത്തിയ പരക്കംപാച്ചിലിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് 18 പേര്‍ മരിച്ചത്.
സുനാമിയെ തുടര്‍ന്ന് കടലിനടുത്തു താമസിക്കുന്ന ജനങ്ങള്‍ രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കമ്മീഷണര്‍ എ.എം റോയ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സുനാമി സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചെങ്കിലും ജനങ്ങളുടെ ആശങ്ക ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
തിക്കിലും തിരക്കിലും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
സുനാമിയെക്കുറിച്ച് തെറ്റായ വാര്‍ത്തകര്‍ പരത്തിയതിന് 17 പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ആറ് പേര്‍ ഒരു കാറില്‍ യാത്ര ചെയ്ത് സുഭാഷ്നഗറിലെ ചേരികളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. താമസക്കാര്‍ വീടു വിട്ടു പോയതിനു ശേഷം മോഷണം നടത്താനുള്ള ഒരു കൂട്ടം മോഷ്ടാക്കളുടെ പദ്ധതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ചിലരെ ജനങ്ങള്‍ കൈയ്യേറ്റം ചെയ്തു.












Click it and Unblock the Notifications