വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം പരിഗണനയില്‍: മന്ത്രി
ദില്ലി: ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള വിദേശ ഇന്ത്യക്കാരെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി ജഗദീഷ് ടൈറ്റ്ലര്‍ അറിയിച്ചു.
രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു ടൈറ്റ്ലര്‍.
തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് സന്നിഹിതരായിരിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള വിദേശ ഇന്ത്യക്കാരെ വോട്ടിംഗിന് അനുവദിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കിട്ടേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications