പേമാരി: മഹാരാഷ്ട്രയില്‍ മരണം 690 ആയി
മുംബൈ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്ട്രയില്‍ 690 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് അറിയിച്ചു. മുംബൈയില്‍ മാത്രം 370 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്.
മരണസംഖ്യ പ്രത്യേകിച്ച് മുംബൈയിലും താനെയിലും ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയദുരന്തമെന്ന നിലയില്‍ സ്ഥിതിഗതികളെ നേരിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
താനെയില്‍ 158 പേരാണ് മരിച്ചത്. നവി മുംബൈയില്‍ 55 പേരും മരിച്ചു. പ്രകൃതിക്ഷോഭത്തില്‍ ആയിരത്തോളം കന്നുകാലികളും ചത്തൊടുങ്ങി.












Click it and Unblock the Notifications