യുപിയിലെ തീവണ്ടി സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു
ലഖ്നൗ: പട്നയില്‍ നിന്ന് ദില്ലിക്കുള്ള ശ്രംജീവി എക്സ്പ്രസിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 10 പേര്‍ മരിച്ചു. 80 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 20ളം പേരുടെ നില ഗുരുതരമാണ്.
ജൂലായ് 28 വ്യാഴാഴ്ച വൈകീട്ട് പട്നയില്‍ നിന്നും ദില്ലിയിലേക്കു പോകുകയായിരുന്ന തീവണ്ടിയില്‍ യുപിക്കടുത്ത ജോന്‍പൂരിനടുത്തു വച്ചാണ് അപകടമുണ്ടായത്. തീവണ്ടിയുടെ എഞ്ചിനു രണ്ടുബോഗി പുറകിലുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ ടോയ്ലറ്റില്‍ നിന്നാണ് വന്‍ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. 15പേര്‍ മരിച്ചുവെന്നും 100 പേര്‍ക്ക് പരിക്കേറ്റുമെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മരിച്ചവരെ തിരിച്ചറിയാനുളള ശ്രമം തുടരുകയാണ്.
ബോംബ് സ്ഫോടനമാണോ നടന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.കെ സിംഗ് പറഞ്ഞു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു. സ്ഫോടനത്തെക്കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications