കേരളത്തില്‍ ആഗസ്ത് എട്ട് മുതല്‍ ബസ് സമരം
തൃശൂര്‍: സംസ്ഥാനത്ത് ആഗസ്ത് എട്ടുമുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്ക് തുടങ്ങാന്‍ സ്വകാര്യ ബസ്സുടമകള്‍ തീരുമാനിച്ചു.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുമാണ്പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
നേരത്തെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിന് ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ ധാരണയായിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നതെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
നേരത്തെ ജൂലൈ ഏഴ് മുതല്‍ ബസ്സുടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നെങ്കിലും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിച്ചിരുന്നു. ജൂലൈ ഏഴിന് മാത്രമേ പണിമുടക്ക് നടത്തിയിരുന്നുള്ളൂ. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് വീണ്ടും സമരത്തിനൊരുങ്ങുകയാണ് ബസ്സുടമകള്‍.












Click it and Unblock the Notifications