കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടം വെന്‍ഡിംഗ് മെഷീന്‍ പദ്ധതി തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റേയും എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡില്‍ കോണ്ടം വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു. സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.

ഒരു രൂപ നാണയമിട്ടാല്‍ രണ്ട് ഗര്‍ഭനിരോധന ഉറകള്‍ കിട്ടുന്ന സംവിധാനമാണിത്. സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന്യന്ത്രം സ്ഥാപിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ അറിയിച്ചു.

നൂറ് ഉറകള്‍ നല്‍കാനാവുന്ന നാല് യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചത്. ഉറകള്‍ തീരുമ്പോള്‍ വീണ്ടും യന്ത്രത്തില്‍ അത് നിറയ്ക്കാനുള്ള സംവിധാനം ഉണ്ട്. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഇത് സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ 50 മെഷിനുകളാണ് സ്ഥാപിക്കുന്നത്.

എടിഎം മെഷീനുകളുടെ മാതൃകയിലുള്ള എനി ടൈം ക്വാണ്ടം (എപ്പോഴും ക്വാണ്ടം) എന്ന പേരില്‍ അറിയപ്പെടുന്ന 50 മെഷീനുകള്‍ രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഗര്‍ഭ നിരോധന ഉറകളാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്. എട്ടു കോടി രൂപയുടെ പദ്ധതിയാണിത്.

ബാംഗ്ലൂരിലെ ഒരു സ്ഥാപനം വികസിപ്പിച്ചെടുത്ത മെഷിനുകളാണ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് ലഭിച്ചിരിക്കുന്നത്. ആറായിരം രൂപ വാടകയ്ക്ക് മൂന്നു വര്‍ഷത്തേക്കാണ് ഇവ സൊസൈറ്റിക്ക് നല്‍കുന്നത്. പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ ഇവ വിലകൊടുത്തു വാങ്ങും.

ആളുകള്‍ കൂടുതലായെത്തുന്ന ബസ് സ്റാന്റുകള്‍, റെയില്‍വെ സ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് സ്ഥാപിക്കും. ഇവയുടെ പ്രവര്‍ത്തന ചുമതല വ്യക്തികളെ ഏല്‍പ്പിക്കാനും ആലോചനയുണ്ട്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റിനാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X