Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മരാജനെ യുവജനതാദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു

തിരുവനന്തപുരം: വൈദ്യുതി ഇടപാടില്‍ അഴിമതി കാട്ടിയെന്നാരോപിച്ച് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ സി.വി. പത്മരാജനെ യുവജനതാദള്‍ പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തു.

ജൂലൈ 29 വെള്ളിയാഴ്ച രാവിലെ പത്തരയോടെ പട്ടത്തുള്ള ആസൂത്രണ ബോര്‍ഡ് ഓഫീസിലെത്തിയാണ് പത്മരാജനെ യുവ ജനതാദള്‍ പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തത്.

വൈദ്യുതി മന്ത്രിയായിരിക്കെ പത്മരാജന്‍ ബ്രഹ്മനിലയം ഇടപാടില്‍ അഴിമതി നടത്തിയെന്ന് ജനതാദളുകാര്‍ ആരോപിച്ചു. ഇതിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അതിനാല്‍ ആസൂത്രണ ബോര്‍ഡിന്റെ ഉപാധ്യക്ഷനായി തുടരാന്‍ പത്മരാജന് അവകാശമില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇരുപതോളം പ്രവര്‍ത്തര്‍ അപ്രതീക്ഷിതമായാണ് ഘരാവോയ്ക്ക് എത്തിയത്. ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ജി.വിജയരാഘവനും മോഹന്‍ ഗോപാലും പത്മരാജന്റെ മുറിയിലുണ്ടായിരുന്നു. അഴിമതിക്കാരനായ പത്മരാജന്‍ ഉടന്‍ ആസൂത്രണ ബോര്‍ഡിലെ പദവി രാജിവയ്ക്കണമെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

സമരക്കാരെ പിന്നീട് പൊലീസ് അറസ്റ് ചെയ്ത് നീക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+