രാഷ്ട്രപതി കാലടി സന്ദര്‍ശിച്ചു
കാലടി: രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ ജൂലൈ 29 വെള്ളിയാഴ്ച രാവിലെ സന്ദര്‍ശനം നടത്തി.
ശങ്കരാചാര്യര്‍ ജീവിച്ചിരുന്ന കാലടിയിലെ വീടായിരുന്ന ഇപ്പോള്‍ ശൃംഗേരി മഠത്തിനു കീഴിലുള്ള ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ രാഷ്ട്രപതിയെത്തിയപ്പോള്‍ പൂര്‍ണകുംഭത്തോടെയാണ് അദ്ദേഹത്തെ മഠം അഡ്മിനിസ്ട്രേറ്റര്‍ വി. ആര്‍. ഗൗരിശങ്കറും മറ്റു ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചത്.
ക്ഷേത്രത്തില്‍ നടന്ന പൂജകളില്‍ അദ്ദേഹം പങ്കെടുത്തു. ക്ഷേത്രം ജീവനക്കാര്‍ അദ്ദേഹത്തിന് പ്രസാദം നല്‍കി. ശങ്കരാചാര്യരുടെ അമ്മ ആര്യാംഭയുടെ സമാധിക്കു മുന്നില്‍ അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ശൃംഗേരി ശങ്കരാചാര്യര്‍ ശ്രീശ്രീ ഭാരതതീര്‍ഥ മഹാസ്വാമികള്‍ ആശീര്‍വദിച്ച ഷാളും ശില്പവും അദ്ദേഹത്തിന് സമ്മാനിച്ചു. മഠത്തിന് സമീപമുള്ള മുത്തുല കടവിലും അദ്ദേഹം സന്ദര്‍ശനം നടത്തി.












Click it and Unblock the Notifications