ഇടതിനെ രാഷ്ട്രീയമായി നേരിടും: ചെന്നിത്തല
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവയ്ക്കുന്ന വികസനപരിപാടികള്‍ മുരടിപ്പിക്കുന്ന മാര്‍കിസ്റ് പാര്‍ട്ടിയെ രാഷ്ട്രീയപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ ആരംഭിക്കുന്ന വികസനപദ്ധതികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്ന ഇടതുമുന്നണികള്‍ തെളിയിക്കുന്നത് അവര്‍ വികസനത്തിനെതിരാണെന്നാണ്.സംസ്ഥാനത്ത് വികസനത്തെ നശിപ്പിക്കുന്ന നയമാണ് എല്‍ഡിഎഫ് കൈക്കൊണ്ടിരിക്കുന്നത്. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ക്കെതിരെയുളള അവരുടെ സമരം രാഷ്ട്രീയദുരുദ്ദേശ്യത്തോടു കൂടി മാത്രമാണ്. എല്‍ഡിഎഫിന്റെ ഈ നിലപാടിനെ എല്ലാ മണ്ഡലങ്ങളിലും എതിര്‍ക്കാന്‍ യുഡിഎഫ് ആലോചിച്ചുവരികയാണ്.
പശ്ചിമബംഗാളില്‍ എല്ലാതരത്തിലുമുള്ള വികസനപ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ കേരളത്തില്‍ സിപിഎം യാതൊരു നിക്ഷേപത്തിനും അനുവദിക്കാത്തതെന്തെന്നും രമേശ് ചോദിച്ചു.












Click it and Unblock the Notifications