മാറാട്: ഭരണകൂടം അനാസ്ഥ കാട്ടിയെന്ന് എം.ടി
കോഴിക്കോട്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി-മത അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണമെന്ന് എം.ടി.വാസുദേവന്‍ നായര്‍മാറാട് കമ്മീഷന്‍ മുമ്പാകെ പറഞ്ഞു.
തെറ്റുചെയ്താല്‍ ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന് നോക്കാതെ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കണം. കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ചില നിര്‍ദ്ദേശങ്ങളായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഒന്നാം മാറാട് കലാപത്തിനു ശേഷം അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കാത്തതുംആ കലാപം ഉണ്ടാക്കിയ ആഘാതവും പകയും ആളിപ്പടര്‍ന്നതും രണ്ടാമത്തെ കലാപത്തിന് ഇടയാക്കിയതിന് പ്രധാനകാരണമായി. കുറ്റകൃത്യം ചെയ്താല്‍ ചില രാഷ്ട്രീയ കൂടാരങ്ങളില്‍അഭയം തേടാം എന്ന സ്ഥിതിയാണ് ഒന്നാം ഘട്ട കലാപത്തിനുശേഷം ഉണ്ടായത്.
അന്ന് തകര്‍ന്ന വീടുകള്‍ വീണ്ടും നിര്‍മ്മിക്കുന്നതില്‍ ഭരണകൂടം കാലതാമസം വരുത്തി.കൂടുതല്‍ ആളുകള്‍ മരിക്കുകയും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ ഭരണകൂടം പ്രവര്‍ത്തിക്കാന്‍ തയ്യാറാവൂ എന്ന അവസ്ഥയാണുള്ളത്. ഒരു വിഭാഗം മതാന്ധതയുള്ളവരാണ് എന്ന് അറിഞ്ഞാല്‍ പോലും അവര്‍ക്ക് വോട്ടു ബാങ്കുണ്ടെന്നു കണ്ടാല്‍ അവരുടെ മൗലികവാദം രാഷ്ട്രീയപാര്‍ട്ടികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നുംഎം.ടി കമ്മീഷനു മുമ്പാകെ പറഞ്ഞു.












Click it and Unblock the Notifications