സ്കൂളിനു മേല്‍ മരം വീണ് രണ്ടു കുട്ടികള്‍ മരിച്ചു
കോഴിക്കോട്: ബാലുശേരിയില്‍ പനങ്ങാട് നോര്‍ത്ത് എയുപി സ്കൂളിനു മുകളില്‍ മരം വീണ് രണ്ടു കുട്ടികള്‍ മരിച്ചു. 30ലധികം കുട്ടികള്‍ക്കും രണ്ട് അധ്യാപികമാര്‍ക്കും പരിക്കേറ്റു.
ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷിതാക്കളെത്തിയാലേ ഇവരെ തിരിച്ചറിയാനാവൂ.
ജൂലായ് 29 വെളളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും മരം സ്കൂള്‍ ഷെഡിനു മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. നാല് ക്ലാസുകളിലായി 120ളം കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറികളുടെ മുകളിലേക്കാണ് മരം വീണത്.
ആശുപത്രിയില്‍ വച്ചാണ് ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികളും മരിച്ചത്. സാരമായി പരിക്കേറ്റ മറ്റു കുട്ടികളെയും അധ്യാപികമാരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ബാലുശേരി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications