ട്രോളിംഗ് നിരോധനം കോടതി ശരിവച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രോളിങ്ങ് നിരോധനം ഹൈക്കോടതി ശരിവച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ ട്രോളിങ്ങ് നിരോധനം ഗുണകരമാണെന്നും വരും തലമുറയ്ക്ക് വേണ്ടി മത്സ്യ സമ്പത്തും മറ്റുള്ള പ്രകൃതി വിഭവങ്ങളും കരുതേണ്ടതാണെന്നും കോടതി എടുത്തുപറഞ്ഞു.
ട്രോളിംഗ് നിരോധനത്തിനെതിരെ ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റിസ് കെ.ബാലകൃഷ്ണന്‍ നായരാണ് നിലപാട് വ്യക്തമാക്കിയത്. ട്രോളിംഗ്നിരോധനം അശാസ്ത്രീയമാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ട്രോളിംഗ് നിരോധനം സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ബാലകൃഷ്ണന്‍ കമ്മറ്റി കണ്ടെത്തലാണ് ട്രോളിംഗ് നിരോധനത്തിന് ആധാരം. കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ചുള്ള വിശദ പഠനങ്ങള്‍ നടന്നിട്ടില്ല. ട്രോളിങ്ങ് നിരോധനത്തെ തുടര്‍ന്നുള്ള മീന്‍പിടിത്തക്കാരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ട്രോളിങ്ങ് നിരോധനകാലത്ത് വിദേശ ബോട്ടുകള്‍ കേരള തീരത്ത് മീന്‍ പിടിക്കാനെത്താറുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
ഹര്‍ജിക്കാരുടെ വാദവും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വാദവും കേട്ട ശേഷമാണ് കോടതി ട്രോളിംഗ് നിരോധനത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചത്.












Click it and Unblock the Notifications