കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അവസാനിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ജൂലായ് 29 വെള്ളിയാഴ്ച അര്‍ദ്ധരാത്രി അവസാനിക്കും. ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ ആയിരക്കണക്കിന് ബോട്ടുകള്‍ വീണ്ടും കടലിലേക്കിറങ്ങാനുള്ള അവസാനവട്ട തയ്യാറെടുപ്പില്‍ മുഴുകിയിരിക്കുകയാണ്.

ജൂണ്‍ 15നാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. ഇതനുസരിച്ച് യന്ത്രവല്‍കൃത ബോട്ടുകളെ മത്സ്യബന്ധനം നടത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു. അതേ സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇത്തവണ വിദേശകപ്പലുകളേയും അന്യസംസ്ഥാന ബോട്ടുകളെയും മത്സ്യബന്ധനത്തില്‍ നിന്നും കര്‍ശനമായി നിരോധിച്ചിരുന്നതിനാല്‍ ട്രോളിംഗ് നിരോധനം ഫലപ്രദമായെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X