വി.സി.കബീര്‍ കോണ്‍ഗ്രസ് (എസ്) വിട്ടു
തിരുവനന്തപുരം: കോണ്‍ഗ്രസ് (എസ്) എംഎല്‍എ വി.സി.കബീര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിടാനുള്ള തീരുമാനം അദ്ദേഹം സ്ഥിരീകരിച്ചു.
എംഎല്‍എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങാനാണ് കബീറിന്റെ തീരുമാനം. കോണ്‍ഗ്രസ് എസിന് ഇനി ഭാവിയില്ലെന്ന് കബീര്‍ അഭിപ്രായപ്പെട്ടു. ഭാവിപരിപാടികള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ പോലും കോണ്‍ഗ്രസ് (എസ്) വലുതാകുന്നുവെന്ന തോന്നല്‍ ഉണ്ടായിട്ടില്ലെന്നും പുതിയ പ്രവര്‍ത്തകരൊന്നും പാര്‍ട്ടിയിലേക്കു വരുന്നില്ലെന്നും കബീര്‍ പറഞ്ഞു. ഭാവിയില്ലാത്ത പാര്‍ട്ടിക്കായി സമയവും പണവും ചെലവാക്കുന്നത് വ്യര്‍ത്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷത്തിലേറെയായി നടക്കുന് ആലോചനകള്‍ക്കൊടുവിലാണ് പാര്‍ട്ടി വിടാന്‍ കബീര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കബീര്‍ വഴങ്ങിയില്ല.












Click it and Unblock the Notifications