റണ്‍വെയില്‍ നിന്ന് വിമാനം വഴുതിപ്പോയി
മുംബൈ: എയര്‍ ഇന്ത്യ ബോയിംഗ് വിമാനം മുംബൈ വിമാനത്താവളത്തില്‍ വച്ച് റണ്‍വെയില്‍ നിന്ന് വഴുതി പോയി. സംഭവത്തെ തുടര്‍ന്ന് മുംബൈ വിമാനം വീണ്ടും അടച്ചിട്ടു.
റണ്‍വേയുടെ അവസാനമുള്ള സാധാരണ പ്രതലത്തിലേക്കാണ് വിമാനം തെന്നിയിറങ്ങിയത്.ആര്‍ക്കും പരിക്കില്ല. വിമാനത്തില്‍ 335 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കു കേടുപാടുണ്ടായി.
ബാങ്കോക്കില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഫ്രാങ്ക്ഫര്‍ട്ട് വഴി ചിക്കാഗോയിലേക്ക് പോകാനിരിക്കുകയായിരുന്നു വിമാനം.
കനത്ത മഴയില്‍ റണ്‍വെ വെള്ളത്തിനടിയിലായതിനാല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള പല സര്‍വീസുകളും കഴിഞ്ഞ ദിവസങ്ങളില്‍ തടസ്സപ്പെട്ടിരുന്നു.












Click it and Unblock the Notifications