ഗുഡ്ഗാവ് സമരം ഒത്തുതീര്‍ന്നു
ദില്ലി: ഗുഡ്ഗാവ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്റ് സ്കൂട്ടേഴ്സ് ഫാക്ടറിയിലെ തൊഴിലാളി സമരം ഒത്തു തീര്‍ന്നതായി ഹരിയാന മുഖ്യമന്ത്രി ഭുപിന്ദര്‍സിംഗ് ഹൂഡ അറിയിച്ചു.
ഹരിയാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. കമ്പനിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട നാല് പേരും സസ്പെന്റ് ചെയ്യപ്പെട്ട 50 പേരും ഉള്‍പ്പെടെ എല്ലാ തൊഴിലാളികളെയും തിരിച്ചെടുക്കാന്‍ കമ്പനി സമ്മതിച്ചതോടെയാണ് ഒത്തുതീര്‍പ്പിലെത്തിയത്.
തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ വീണ്ടും ജോലി ആരംഭിക്കും. സമരം ചെയ്ത ദിവസങ്ങളിലെ ശമ്പളം തൊഴിലാളികള്‍ക്കു ലഭിക്കില്ലെന്ന് ഹൂഡ അറിയിച്ചു. അതേ സമയം തൊഴിലാളികളുടെ വേതനം ഹോണ്ട കമ്പനി വര്‍ധിപ്പിക്കും. സമരം നടത്തിയ തൊഴിലാളികള്‍ക്കെതിരെ കമ്പനി യാതൊരു അച്ചടക്ക നടപടിയും സ്വീകരിക്കില്ല.
സമരത്തെ തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജും അക്രമവും വന്‍മാധ്യമശ്രദ്ധ നേടിയിരുന്നു. പൊലീസ് നടപടിയോടെയാണ് സമരത്തിലേക്ക് രാജ്യശ്രദ്ധ തിരിഞ്ഞത്. സമരം പാര്‍ലമെന്റിലും ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു.












Click it and Unblock the Notifications