കശ്മീരില്‍ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു
ശ്രീനഗര്‍: ജൂലൈ 29 വെള്ളിയാഴ്ച സൈനികരും തീവ്രവാദികളും തമ്മില്‍ വെടിവയ്പുണ്ടായ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ശനിയാഴ്ചയും വെടിവയ്പ് തുടരുകയാണ്. വെള്ളിയാഴ്ച തുടര്‍ച്ചയായ വെടിവയ്പിനു ശേഷം തീവ്രവാദികള്‍ കയറിപ്പറ്റിയ ഒരു ഹോട്ടല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.
ഇന്നലെയുണ്ടായ തുടര്‍ച്ചയായ വെടിവയ്പില്‍ രണ്ട് സുരക്ഷാ സൈനികര്‍ മരിച്ചിരുന്നു. എട്ട് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 25 പേര്‍ക്ക് പരിക്കേറ്റു.
ബിഎസ്എഫ് ക്യാമ്പിനു എതിര്‍വശത്തുള്ള ബോംബെ ഗുജറാത്ത് ഹോട്ടലിലാണ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 17.05 മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സൈനികര്‍ക്കെതിരെ തീവ്രവാദികള്‍ ഗ്രനേഡ് പ്രയോഗവും നടത്തി. അടുത്തുള്ള കെട്ടിടങ്ങളില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയിട്ടുണ്ട്. അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആരും പുറത്തേക്ക് വരരുതെന്ന് സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അല്‍ മന്‍സൂരിയന്‍, ജമായത്തുല്‍ മുജാഹിദ്ദീന്‍ എന്നീ തീവ്രവാദി സംഘടനകള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications